Connect with us

വിദ്യാഭ്യാസം

എന്താണ് പണമിടപാട് രീതികൾ ??

എന്തൊക്കെയാണ് ഈ പണം ട്രാൻസ്ഫർ ചെയ്യാനുള്ള രീതികൾ എന്തൊക്കെയാണ് ഓരോന്നും തമ്മിലുള്ള വ്യത്യാസം ?
പ്രധാനത്തെയും ഉള്ള നാലു രീതികളെ പറ്റി നമ്മൾക്ക് ഇപ്പോൾ ചർച്ച ചെയാം

Published

on

വളരെ അത്യാവശ്യമായി നാട്ടിലേക്കു പണം ട്രാൻസ്ഫർ ചെയ്യാനായി ബാങ്കിലെത്തിയതായിരുന്നു ഞാൻ. ഇത്രയേറെ സാങ്കേതികത വിദ്യ വളർന്ന ഈ ഒരു കാലത്തിൽ എന്തിനാ പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിനെ ആശ്രയിക്കുന്നു എന്നല്ലേ നിങ്ങളുടെ സംശയം ? മൊബൈൽ പണി മുടക്കിയാൽ പിന്നെ ബാങ്കേ രക്ഷ .. അങ്ങനെ പണവും കൊണ്ട് ബാങ്കിലെത്തി അവിടെ ഉണ്ടായിരുന്ന ഫോം ഒക്കെ പൂരിപ്പിച്ചു കൗണ്ടറിൽ നിന്ന് പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ ചോദിച്ചു. ഏതു മോഡ് വഴിയാണ് ട്രാൻഫർ ചെയ്ണ്ടതെന്നു.
എന്ത് മോഡ് ?? മൊബൈൽ ലു ട്രാൻസ്ഫർ നു കൊടുത്തു അങ്ങ് പണം ട്രാൻസ്ഫർ ചെയ്തോണ്ടിരുന്ന എനിക്ക് ഈ മോഡ് ഒരു പുതുമയുള്ള അറിവായിരുന്നു.

എന്തൊക്കെയാണ് ഈ പണം ട്രാൻസ്ഫർ ചെയ്യാനുള്ള രീതികൾ എന്തൊക്കെയാണ് ഓരോന്നും തമ്മിലുള്ള വ്യത്യാസം ?
പ്രധാനത്തെയും ഉള്ള നാലു രീതികളെ പറ്റി നമ്മൾക്ക് ഇപ്പോൾ ചർച്ച ചെയാം
@ NEFT
@ RTGS
@ IMPS
@ UPI
എന്താണ് NEFT ?

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ അതായത് NEFT 2005 ലാണ് ഈ ഒരു ഇടപാട് രീതി നിലവിൽ വന്നത്. ആ ഒരു സമയത്തുള്ള സാങ്കേതിക വിദ്യയുടെ വളർച്ച അനുസരിച്ചുള്ള ഒരു ഇടപാട് രീതിയായിരുന്നു NEFT . ആ സമയത് കംപ്യൂട്ടർ ഉപയോഗിച്ചുള്ള പണമിടപാടിയിരുന്നു ഉണ്ടയിരുന്നത്. പക്ഷെ എന്താണ് നിഫ്റ്റിയുടെ പരിമിതികൾ എന്ന് വച്ചാൽ നമ്മൾ അയക്കുന്ന പണം അപ്പോൾ തന്നെ മറ്റേ അക്കൗണ്ടിലേക്കു എത്തുന്നില്ല എന്നതാണ് .
ഈ ട്രാൻസ്ഫെറിങ് നടക്കുവാനായി ഒരു നിശ്ചിത സമയം എടുക്കുമായിരുന്നു.
കൂടാതെ ഒരു രൂപ മുതൽ പത്തു ലക്ഷം വരെയാണ് നിഫ്റ്റി വഴി ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുക അതിനു വേണ്ടി ബാങ്ക് 2.5 രൂപ മുതൽ 25 രൂപ വരെയാണ് ബാങ്ക് ഈടാക്കുന്ന ചാർജ്.

എന്താണ് RTGS ?

റിയൽ ടൈം ഗ്രോസ് ട്രാൻസ്ഫർ ഈ ഒരു രീതിയും 2005 ൽ തന്നെയാണ് നിലവിൽ വന്നത്. നിഫ്റ്റി യിലെ പ്രധാന പരിമിതയായ ഇടപാടിന് വേണ്ടിയെടുക്കുന്ന സമയ പരിധി കുറയ്ക്കുക എന്നതായിരുന്നു RTGS ന്റെ വരവുമൂലം ലക്ഷ്യമിട്ടിരുന്നത്. മിനിമം രണ്ടുലക്ഷം മുതൽ മാക്സിമം പത്തുലക്ഷം വരെ ആർകെങ്കിലും അയക്കണമെങ്കിൽ വളരെ പെട്ടെന്നു തന്നെ അയക്കാൻ പറ്റുന്ന ഒരു രീതിയാണ് RTGS .
പക്ഷെ NEFTY യും RTGS ഉം ഒരേ സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിൽ രൂപം കൊണ്ടതിനാൽ രണ്ടു രീതിക്കും ഏകദേശം ഒരേ സ്വഭാവമാണുള്ളത്‌. അതായത് ബാങ്ക് പ്രവർത്തി ദിവസങ്ങളിൽ പണമിടപാട് നടത്തുവാൻ സാധിക്കില്ല എന്നത് രണ്ടു രീതികളുടെയും വളരെ വലിയ ഒരു അസൗകര്യമായിരുന്നു. കൂടാതെ ബാങ്ക് ഈടാക്കുന്ന സർവീസ് ചാർജ് നിഫ്റ്റി യെക്കാൾ അധികവുമായിരുന്നു. 25 രൂപ മുതൽ 50 രൂപ വരെയായിരുന്നു.
2010 വരെ ഈ ഇടപാട് രീതികളായിരുന്നു ഉണ്ടായിരുന്നത്.

എന്താണ് IMPS ?

ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് 2010 ലാണ് ഈ ഒരു ഇടപാട് രീതി നിലവിൽ വന്നത്. ബാങ്കോ ആർബിഐ യോ അല്ല ഈ ഒരു ഇടപാട് രീതി കൊണ്ടുവന്നിരിക്കുന്നത്.അതായത് NPCI നാഷണൽ പെയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ഇതൊരു ഗവണ്മെന്റ് അംഗീകൃത ജനറൽ ബോഡിയാണ്. മറ്റു രണ്ടു രീതികളുടെയും പരിമിതികളെ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് IMPS നിലവിൽ വന്നത്.
ഒരു തരത്തിൽപറഞ്ഞാൽ ഈ ഒരു ഇടപാട് RTGS എന്താണോ ചെയുന്നത് അതേ പ്രക്രിയ തന്നെയാണ് IMPS ലും ഉള്ളത്.പക്ഷെ RTGS ഉണ്ടായിരുന്ന പരിമിതികളെല്ലാം തന്നെ നികത്തിയതാരുന്നു IMPS അതായത് RTGS വഴി മിനിമം രണ്ടു ലക്ഷം രൂപ അയക്കണമായിരുന്നു. കൂടാതെ ബാങ്ക് പ്രവർത്തി സമയങ്ങളിൽ മാത്രമേ പണമിടപാട് നടത്തുവാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ IMPS ൽ മിനിമം ഇത്രവേണം എന്നൊന്നുമില്ല എത്ര രൂപ വേണമെങ്കിലും വളരെ പെട്ടെന്നു തന്നെ അയക്കാൻ പറ്റും കൂടാതെ ഇത് 24 മണിക്കൂറും ഉപയോഗിക്കാൻ പറ്റും ബാങ്കിന്റെ അവധി ദിവസങ്ങളിലും പ്രവർത്തി സമയം കഴിഞ്ഞാലും എപ്പോ വേണമെങ്കിലും IMPS ഉപയോഗിച്ച് പണമിടപാട് നടത്തുവാൻ സാധിക്കും. പക്ഷെ ഒറ്റ പേയ്‌മെന്റിൽ രണ്ടു ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും അങ്ങനെ 5 ട്രാൻസാക്ഷൻ അതായതു പത്തുലക്ഷം രൂപ വരെ ഒരു ദിവസം ഇടപാട് നടത്താൻ സാധിക്കുന്നു. ഈ ട്രാന്സാക്ഷന് വേണ്ടി ഈടാക്കുന്ന സർവീസ് ചാർജ് നോക്കുകയാണെങ്കിൽ 5 രൂപ മുതൽ 15 രൂപ വരെയാണ് ഈടാക്കുന്നത്. അത് അയക്കുന്ന പണത്തെ അപേക്ഷിച്ചിരിക്കും.

എന്താണ് UPI ?

യുണൈറ്റഡ് പെയ്മെന്റ് ഇന്റർഫേസ് . ഇത് ഏറ്റവും ആധുനികവും സുതാര്യവുമായ ഒരു ഇടപാട് രീതിയാണ് UPI യും വികസിപ്പിച്ചത് NPCI ആണ്. അതുകൊണ്ടു തന്നെ IMPS നോട് ഒട്ടേറെ സാമ്യത ഉണ്ട് UPI ക്കു. IMPS ന്റെ ഒരു ജനകിയ ഭാഗമാണ് UPI ആദ്യകാലത്തു ഒരാൾക്ക് പണം അയച്ചു കൊടുക്കണമെങ്കിൽ അവരുടെ അക്കൗണ്ട് നമ്പർ അറിയണം IFSC കോഡ് അറിയണം ബാങ്ക് പേരും ബ്രാഞ്ച് പേരും അറിയണം മൊബൈൽ നമ്പർ അറിയണം പക്ഷെ UPI ഇടപാട് രീതിയെലേക്കു വരുമ്പോൾ ഓരോ വ്യക്തിക്കും ഓരോ UPI ഐഡി നമ്പർ ഉണ്ടാകുകയും ആ ഒരു ID വച്ച് ബാങ്ക് അക്കൗണ്ടിലേക്കു ലിങ്ക് ചെയ്യിക്കാം പിന്നീട് ആ ഒരു ID വച്ച് പണമിടപാടുകൾ നടത്താം അത്തരത്തിലുള്ള ഇടപാട് മാര്ഗങ്ങള് ഗൂഗിൾ പേ , ഫോൺ പേ തുടങ്ങിയ മാർഗങ്ങൾ. ഇവിടെ എത്ര രൂപ വരെ അയാകാം എന്ന പരിമിതി നിശ്ചയിക്കുന്നത് ആ ആപ്ലിക്കേഷന്റെ കമ്പനികളാണ് കൂടാതെ ഇതുവരെ ഒരു UPI ട്രാന്സാക്ഷനും ഇടപാട് ചാർജ് ഇടക്കിയതായും കണ്ടിട്ടില്ല.

ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച ഇത്രയ്ക്കും പുരോഗമിച്ചെങ്കിൽ പിന്നെ എന്തിനാണ് ഇന്നും നിഫ്റ്റി യും RTGS മൊക്കെ എന്ന് ചിന്തിച്ചിരുന്ന ഒരാളാണ് ഞാനും. എന്തുകൊണ്ടാണെന്ന് വച്ചാൽ നമ്മുടെ ഈ ഒരു തലമുറ സ്മാർട്ട് ഫോൺ വളരെ എളുപ്പം കൈകാര്യം ചെയ്യും ഇന്റർനെറ്റ് വളരെ എളുപ്പം കൈകാര്യം ചെയ്യും പക്ഷെ ഇന്നും സ്മാർട്ഫോണിലോ ഇന്റർനെറ്റിലും പ്രവീണ്യം തീരെ ഇല്ലാത്ത ആൾക്കാരും ഉണ്ടലോ ഇവിടെ…

Continue Reading
Click to comment

വാർത്ത

നോർക്ക റൂട്സ് ; ഖത്തറിലേക്ക് നേഴ്‌സുമാർക്ക് തൊഴിലവസരം

Published

on

Norka Roots; job vacancies Nurses find jobs in Qatar

ഖത്തറിലെ നസീം അല്‍ റബീഹ് ആശുപ്രതിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ: നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17.
കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.

Continue Reading

ദേശീയം

മിസൈൽ മാനിനു പിറന്നാൾ ആശംസകൾ

Published

on

ഇന്ത്യയെ സ്വപ്നം കാണാൻ പഠിച്ച എ പി ജെ അബ്ദുൽ കലാമിന് ഇന്ന് 88-ാം ജന്മദിനം.

രാജ്യത്തിൻ്റെ 11 -ാമത് രാഷ്ട്രപതിയായ കലാം ജനകീയ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അറിയപ്പെട്ടത്.

സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു.

1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. ‘ആകാശങ്ങളിൽ പറക്കുക’ എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.


രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു.

തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു.

പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.

രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം.

ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു.

രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വകസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.

ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം എത്തുന്നത്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്.

തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

കടപ്പാട്: സമയം , വിക്കിപീഡിയ

Continue Reading

പുസ്തകങ്ങൾ/വായന

നിയമം മറന്നു; ബുക്കർ പുരസ്ക്കാരം രണ്ടുപേർ പങ്കിട്ടു

Published

on

Forgetting the law; Two people shared the Booker Prize

പുരസ്‌ക്കാര ചരിത്രത്തിൽ ആദ്യമായി ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു.

കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്.

സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.

ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും അർഹനായില്ല.

ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്.

ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി.

ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോ.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News