Connect with us

ദേശീയം

ക്ഷാമബത്തയിൽ 5 ശതമാനം വർദ്ധനവ്

Published

on

Rupee up 20 paise against dollar

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം വർധിപ്പിച്ചു.

ഇതോടെ നിലവിൽ 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി.

അമ്പതുലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇതുവഴി പതിനാറായിരം കോടിരൂപയുടെ അധികബാധ്യതയുണ്ടാകും.

പെൻഷൻകാർക്കുള്ള ഡി ആറും (ഡിയർനെസ് റിലീഫ്) അഞ്ചു ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 62ലക്ഷത്തോളം പേർക്കാണ് ഇത് പ്രയോജനപ്പെടുക.

ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാൻ തീരുമാനിച്ചത്. ജൂലൈ മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ഡിഎ കൂട്ടിയത് ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വർധിപ്പിച്ചത്.

പാക് അധീന കശ്മീരിൽനിന്ന് പലായനം ചെയ്യുകയും പിന്നീട് സംസ്ഥാനത്തേക്ക് തിരികെ വന്നവരുമായ 5300 കുടുംബങ്ങൾക്ക് 5.5 ലക്ഷം വീതം സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Continue Reading
Click to comment

ദേശീയം

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

Published

on

41% of milk samples in the country are of poor quality

രാജ്യത്തു നിന്നും ശേഖരിച്ച പായ്ക്കറ്റ് പാലില്‍ 41 ശതമാനം സാമ്പിളുകളും ഗുണനിലവാരമില്ലാത്തവയാണെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.

ഇതില്‍തന്നെയുള്ള ഏഴ് സാമ്പിളുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) അറിയിച്ചു.

2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകള്‍ ശേഖരിച്ചത്.

ഡല്‍ഹി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നാണ് സുരക്ഷിതമല്ലാത്ത പാല്‍ സാമ്പിളുകള്‍ കൂടുതലും ലഭിച്ചത്.

രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകൾ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

ഈ സാമ്പിളുകളിലധികവും അഫ്‌ളടോക്‌സിന്‍ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവന്‍ അഗര്‍വാള്‍ പറയുന്നു.

ആദ്യമായിട്ടാണ് പായ്ക്ക് ചെയ്ത പാലുകളില്‍ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് .

1.2 ശതമാനം സാമ്പിളുകളിൽ നിന്ന് ആന്റിബയോട്ടിക്കിന്റെ സാന്നിധ്യവും കണ്ടെത്തി കണ്ടെത്തി.

യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളുകളില്‍നിന്നാണ് ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയത്.

77 സാമ്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഇതിൽ കേരളത്തില്‍നിന്നുള്ള ഒരു സാമ്പിളില്‍നിന്ന് കീടനാശിനിയുടെ അംശംകണ്ടെത്തിയെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Continue Reading

ദേശീയം

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു.

Published

on

Next Chief Justice of the Supreme Court of India, will be Justice SA Bobde

നിലവിലെ സുപ്രി കോടതി ചീഫ് രഞ്ജൻ ഗൊഗോയ്‌ക്കു ശേഷം ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും.

ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. മധ്യപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസായിരുന്നു. 2013 ഏപ്രില്‍ 12 നാണ് ബോബ്‌ഡെയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്.

ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ പിന്മുറക്കാരന്‍റെ പേര് നിര്‍ദേശിക്കുന്ന കീഴ്‍വഴക്കമുണ്ട്. ഇതിന്‍റെ ഭാഗമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് എസ്.എ ബോബ്ഡെയുടെ പേര് നി‍ര്‍ദേശിച്ചത്. അടുത്ത മാസം 17നാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത്.

Continue Reading

ദേശീയം

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

അയോധ്യ തർക്കത്തിലെ വിധി എന്തുതന്നെയായാലും അംഗീകരിക്കാമെന്ന നിലപാടിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് .

Published

on

ബാബറി ഭൂമി കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തിനിയമ ബോർഡ്.

മധ്യസ്ഥ ചർച്ചകളെ എതിർത്തുകൊണ്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് കത്ത് നൽകി.

പുറത്തുവന്ന ഒത്തുതീർപ്പ് നിർദ്ദേശത്തോട് യോജിപ്പില്ലെന്നും സുന്നി വഖഫ് ബോർഡിൻ്റെ നിലപാട് മറ്റ് മുസ്ലീം കക്ഷികളെ അറിയിച്ചിട്ടില്ലെന്നും കത്തിലൂടെ പറയുന്നു .

മധ്യസ്ഥസമിതിയുടെ ശുപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് .

അയോധ്യ തർക്കത്തിലെ വിധി എന്തുതന്നെയായാലും അംഗീകരിക്കാമെന്ന നിലപാടിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് .

കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയിൽ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഢ എന്നിവരുടെ നിലപാടുകൾ പുറത്തുവന്നിരുന്നു .

കേസിൽ ഇരുവരും ഒത്തുതീര്‍പ്പിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ .

ബാബറി തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിൻ്റെ നിലപാട്.

രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ സുപ്രീംകോടതിയിൽ മുസ്ലീം പക്ഷത്തെ കക്ഷികളിലൊന്നാണ് ബോർഡ്.

മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിച്ചാൽ തർക്കഭൂമി വിട്ട് നല്‍കാം എന്നും സുന്നി വഖഫ് ബോർഡ് നിലപാട് വ്യക്തമാക്കി .

അയോധ്യയിലെ തര്‍ക്കഭൂമി വിട്ടു നൽകുന്നതിന് പകരം അയോധ്യയിൽ മറ്റൊരിടത്ത് മസ്ജിദ് പണിയാനുള്ള സ്ഥലം അനുവദിക്കണം , അയോധ്യയിലുള്ള 22 പള്ളികള്‍ പുതുക്കി പണിയാനുള്ള അവസരം നൽകണം, മറ്റൊരു സ്ഥലത്തും എതിര്‍ കക്ഷികള്‍ തര്‍ക്കം ഉന്നയിച്ച് രംഗത്തുവരാൻ പാടില്ല, എഎസ്ഐയുടെ കീഴിലുള്ള പള്ളികളിൽ ആരാധന നടത്താനുള്ള അവസരം നൽകണം എന്നീ നാല് ഉപാധികളാണ് സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് മുന്നിൽ വെച്ചത് .

ഇത് അംഗീകരിക്കുകയാണെങ്കിൽ തർക്കഭൂമി വിട്ടുനൽകാമെന്ന നിലപാട് സ്വീകരിക്കുമെന്നും സുന്നി വഖഫ് ബോർഡ് കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് മധ്യസ്ഥ നിലപാട് തള്ളി രംഗത്തുവന്നത് .

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News