Connect with us

National

ഇന്ത്യൻ വംശജൻ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം

അഭിജിത് ബാനര്‍ജിയുടെ ജീവിത പങ്കാളികൂടിയാണ് ഇത്തവണത്തെ പുരസ്‍കാരം പങ്കിട്ട എസ്‍ര്‍ ഡുഫ്ലോ.

Published

on

Abhijeet Banerjee wins Nobel Prize in Economics

ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‍കാരം ലഭിച്ചു.

മൂന്ന് പേരാണ് ഇത്തവണ സാമ്പത്തീക പുരസ്‍കാരം പങ്കു വച്ചതു. അഭിജിത് ബാനര്‍ജി, എസ്‍തര്‍ ഡുഫ്ലോ, മൈക്കിള്‍ ക്രെയ്‍മര്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.

ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി സ്വീകരിച്ച പരീക്ഷണങ്ങള്‍ക്കാണ് പുരസ്‍കാരം.ഈ വര്‍ഷത്തെ അവസാനത്തെ നൊബേല്‍ പുരസ്‍കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.

അഭിജിത് ബാനര്‍ജിയുടെ ജീവിത പങ്കാളികൂടിയാണ് ഇത്തവണത്തെ പുരസ്‍കാരം പങ്കിട്ട എസ്‍ര്‍ ഡുഫ്ലോ.

കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ യുഎസ് സാമ്പത്തിക ഗവേഷകരായ വില്യം നോര്‍ദോസ്, പോള്‍ റോമര്‍ എന്നിവരായിരുന്നു. സാമ്പത്തിക വികസനം കാലാവസ്ഥാ നയങ്ങളുമായി കൂട്ടിച്ചേര്‍ക്കാനാകും എന്ന് തെളിയിച്ചതിനായിരുന്നു പുരസ്‍കാരം.

National

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

Published

on

ISIS and Al Qaeda plan to attack Jews in India; Caution in Kerala too

ആഗോള ഭീകരസംഘടനകളായ ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്.

ഇന്ത്യയിലെത്തുന്ന ഇസ്രായേല്‍ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോകാനും ഇവര്‍ പദ്ധതിയിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഭീകരരുടെ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചത്.

കേരളത്തില്‍, കൊച്ചിയിലുള്ള ജൂതന്‍മാരെയും ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊച്ചിയിലുള്ള ജൂത വിഭാഗത്തെപ്പറ്റി കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പുകള്‍ വിവരശേഖരണം നടത്തിയതായും മുന്നറിയിപ്പുണ്ട്.

കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് ഇസ്രായേല്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്രായേല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രീമസൂണ്‍ ക്ഷേത്രം, സര്‍വോത്തമം മസോണിക് ക്ഷേത്രം, കൊച്ചിയിലെ കൊടേര്‍ ഹാള്‍ എന്നിവിടങ്ങളാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയും, സ്‌കൂളുകളും ഹോട്ടലുകളും ഭീകരര്‍ ലക്ഷ്യമിടുന്നതായി വിദേശ രാജ്യങ്ങള്‍ രഹസ്യ വിവരം നല്‍കിയിട്ടുണ്ട്.

Continue Reading

National

മഹയ്ക്കു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ബുൾബുൾ

Published

on

Bulbul in the Bay of Bengal followed by Maha

മഹ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.

ബുള്‍ബുള്‍ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

പശ്ചിമ ബംഗാള്‍ ഒഡിഷ, ബംഗ്ലാദേശ് തീരങ്ങളിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മെയ് മൂന്നിന് ‘ഫാനി’ ഒഡീഷയെ തകര്‍ത്ത് ആറുമാസത്തിന് ശേഷമാണ് ബുള്‍ബള്‍ ചുഴലിക്കാറ്റിന്റെ ആക്രമണം.

ഫാനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 64 പേരാണ് മരിച്ചത്.

തീരദേശ ജില്ലകളായ ഒഡീഷയിലെ മിക്ക സംസ്ഥാനങ്ങളിലും നവംബര്‍ 9 മുതല്‍ മഴ ആരംഭിക്കും.

നവംബര്‍ 8-ന് ഒഡീഷ-ബംഗാള്‍ തീരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്.

നവംബര്‍ 9-തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന്റെ ശക്തി തീവ്രമാകും. മത്സ്യ തൊഴിലാളികളോട് കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഏത് സാഹചര്യവും നേരിടാന്‍ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.

അതേ സമയം കേരളത്തെ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബാധിക്കില്ലെന്നാണ് നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച ഇടുക്കിയിലും, വെള്ളിയാഴ്ച പത്തനം തിട്ട, ഇടുക്കി എന്നിവിടങ്ങളിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

National

ഉള്ളി ദൗർലഭ്യതയ്ക്ക് പരിഹാരവുമായി കേന്ദ്രസർക്കാർ

Published

on

onion price

രാജ്യത്ത് ഉള്ളിയുടെ ലഭ്യത കുറയുകയും വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദേശത്തു നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ , ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ഉള്ളിയുടെ ദൗര്‍ലഭ്യം എത്രയും വേഗം പരിഹരിക്കപ്പെടും. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളോട് എത്രയും പെട്ടെന്ന് ഉള്ളി എത്തിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉടന്‍ തന്നെ ഉള്ളിയുമായി 80 കണ്ടയ്‌നര്‍ ലോറി ഇന്ത്യയിലേക്ക് എത്തും.

കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക് ഉള്ളിയുമായി പോയ 100 കണ്ടയ്‌നറുകള്‍ ഇന്ത്യയിലേക്ക് വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News