Connect with us

ടെലികോം

ജിയോ ഉപഭോക്താക്കൾക്കൊരു സങ്കടകരമായ വാർത്ത

Published

on

happy news for jio users

മറ്റു നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ.

മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു.

അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല.

ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല.

2020 ജനുവരി വരെ കാളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു.

ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം.

തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്.

സൗജന്യ കോളുകള്‍ കാരണം എയര്‍ടെല്‍ വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 13500 കോടി രൂപയാണ് ജിയോ നല്‍കിയത്.

ഈ നഷ്ടം നികത്താനാണ് ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്.

നിലവില്‍ ഇന്‍റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

Continue Reading
Click to comment

ടെക്നോളജി

പുതിയ ഫീച്ചറുകളുമായി നോക്കിയ 110

Published

on

Nokia 110 with new features

എച്ച്.എം.ഡി ഗ്ലോബല്‍ പുതിയ നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, സ്‌നേക്ക്, നിന്‍ജ അപ്പ്, എയര്‍ സ്‌ട്രൈക്ക് പോലുള്ള ഗെയിമുകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫോൺ അവതരിപ്പിച്ചത്.

ഓഷ്യന്‍ ബ്ലൂ, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു . 1599 രൂപയാണ് വില .

1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 110ന് നൽകിയിരിക്കുന്നത് . നോക്കിയ 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാൻ കഴിയും.

നാല് ജിബി റാം, നാല് ജിജബി ഇന്റേണല്‍ മെമ്മറി , എസ്പിആര്‍ഡി 6531ഇ പ്രൊസസര്‍, 800 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, ക്യുവിജിഎ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയും ഫോണിലുണ്ട്.

Continue Reading

ടെലികോം

ഉപഭോക്താക്കളെ തിരിച്ചു പിടിക്കാൻ പുതുമകളുമായി ബിഎസ്എൻഎൽ

Published

on

നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ച് പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ബി.എസ്.എന്‍.എല്‍. ഉപയോക്താക്കൾക്കുവേണ്ടി 4ജി സൗകര്യവും വോള്‍ട്ട് സംവിധാനവും ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

4ജി സംവിധാനം വ്യാപകമാകുന്നതോടെ നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന ബി.എസ്.എന്‍. എല്ലിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

രാജ്യത്തുടനീളം ഉടന്‍ തന്നെ ബി.എസ്.എന്‍.എല്‍ 4ജി നെറ്റ്‍വര്‍ക്ക് കൊണ്ടുവരാനാണ് ഒരുക്കം.

3ജി നെറ്റ്‍വര്‍ക്കുകള്‍ക്ക് പകരം 4ജി നെറ്റ് വർക്കുകൾ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. ചില സര്‍ക്കിളുകളില്‍ 4ജിലേക്ക് നെറ്റ് വര്‍ക്ക് മാറ്റിയതായാണ് വിവരം .

Continue Reading

ടെലികോം

ജിയോ ഓഫറുകൾ അറിയാം

Published

on

jio offers

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഇതര നെറ്റ്‌വര്‍ക്കിലേക്കുള്ള ഫോണ്‍ കോളുകള്‍ക്ക് മിനിറ്റിന് ആറു പൈസ നിരക്കില്‍ ചാര്‍ജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജിയോ ഫ്രീകോള്‍ അവസാനിപ്പിച്ചതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഐയുസി (ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ്) ആയാണ് ഉപഭോക്താക്കളില്‍ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് പണം ഈടാക്കുമെന്ന് അറിയിച്ചത്.

ജിയോയുടെ പ്ലാനുകള്‍ക്കൊപ്പം ഇനി ഐയുസി റീച്ചാര്‍ജ് കൂപ്പണുകള്‍കൂടി വാങ്ങേണ്ടതുണ്ട്. ഈ റീച്ചാര്‍ജ് കൂപ്പണുകള്‍ക്കൊപ്പം ഫ്രീഡേറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐയുസി വൗച്ചര്‍

ഇനിമുതല്‍ എല്ലാ ജിയോ ഉപയോക്താക്കളും നിലവിലുള്ള പ്ലാനിനൊപ്പം ഐയുസി ടോപ്പ് അപ്പ് വൗച്ചര്‍ കൂടി വാങ്ങണം. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി ഇത് പ്ലാനിനൊപ്പം ചേരും. ഈമാസം പത്തുമുതലാണ് ഐയുസി ചാര്‍ജ് ഈടാക്കി തുടങ്ങിയത്. ട്രായ് ഐയുസി ചാര്‍ജ് അവസാനിപ്പിക്കുന്നതുവരെ റീചാര്‍ജ് പ്ലാനിനൊപ്പം ഈ നിരക്കും ജിയോ ഈടാക്കും.

നാല് പ്ലാനുകള്‍

നാല് തരത്തിലുള്ള ഐയുസി പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പത്ത്, ഇരുപത്, അമ്പത്, നൂറ് രൂപകളുടെ ഐയുസി പായ്ക്കുകള്‍ ജിയോ നല്‍കുന്നുണ്ട്. ജിയോ ഒഴികെ മറ്റ് സിമ്മുകളിലേക്ക് ഫോണ്‍കോള്‍ ചെയ്യണമെങ്കില്‍ ഇനി ഐയുസി റീചാര്‍ജും ചെയ്തിരിക്കണം. പത്ത് രൂപയുടെ ഐയുസി റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ 124 മിനിറ്റും 20 രൂപയുടേതിന് 249 മിനിറ്റും അമ്പത് രൂപയുടേതിന് 656 മിനിറ്റും 100 രൂപയുടെതിന് 1362 മിനിറ്റും സംസാരിക്കാം.

ഫ്രീ ഡേറ്റാ

ഐയുസി റീച്ചാര്‍ജ് കൂപ്പണുകള്‍ ഫ്രീയായി ഇന്റര്‍നെറ്റും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. പത്ത് രൂപയുടെ റീച്ചാര്‍ജില്‍ ഒരു ജീബിയും 20 രൂപയുടേതിന് രണ്ട് ജീബിയും 50 രൂപയുടേതിന് അഞ്ച്് ജീബിയും 100 രൂപയുടേതിന് 10 ജിബി ഡേറ്റയും നല്‍കുന്നുണ്ട്.

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക്

പോസ്റ്റ്‌പെയ്ഡ് ജിയോ ഉപയോക്താക്കള്‍ക്ക് നിലവില്‍ ഐയുസി റീച്ചാര്‍ജ് പായ്ക്കുകളൊന്നും ജിയോ നല്‍കുന്നില്ല. ഇവര്‍ മറ്റ് സേവനദാതാക്കളിലേക്ക് വിളിക്കുമ്പോള്‍ മിനിറ്റിന് ആറ് പൈസ വീതം ഈടാക്കും.

ജിയോ ടു ജിയോ

ജിയോയില്‍ നിന്ന് ജിയോ സിമ്മിലേക്കുള്ള വിളികള്‍ സൗജന്യമാണ്.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News