Connect with us

ടെക്നോളജി

ഗൂഗിൾ എഐ സ്പീച്ച് റെകഗ്നിഷനായി മലയാളവും

Published

on

Google AI Speech Recognition

ഗൂഗിൾ നിർമിത ബുദ്ധി (എഐ) സ്പീച് റെകഗ്നിഷനായി തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും ഇടം പിടിച്ചു. തൽസമയ ബഹുഭാഷാ സംസാരം തിരിച്ചറിയാൻ എഐയെ പഠിപ്പിക്കാൻ ആണ് ഗൂഗിൾ ഭാഷാ വൈവിധ്യമുള്ള ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്.

അതിനായുള്ള ഭാഷകളിലാണ് മലയാളവും ഇടം പിടിച്ചത്.

ഗൂഗിള്‍ അസിസ്റ്റന്റ് അടുത്ത ഘട്ടത്തിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുമ്പോൾ അതിൽ മലയാളവും ഉണ്ടായേക്കാവുന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

എൻഡ് ടു എൻഡ് സ്ട്രീമിംഗ് മോഡൽ വഴി പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി തൽസമയ പരിഭാഷ തുടങ്ങിയ സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.

ഇന്ത്യൻ ഭാഷകളിൽ നിർമിത ബുദ്ധിക്ക് പരിശീലനം നൽകുന്ന കാര്യം ഗൂഗിൾ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നിവയാണ് മറ്റ് ഭാഷകൾ.

Continue Reading
Click to comment

ടെക്നോളജി

പുതിയ ഫീച്ചറുകളുമായി നോക്കിയ 110

Published

on

Nokia 110 with new features

എച്ച്.എം.ഡി ഗ്ലോബല്‍ പുതിയ നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, സ്‌നേക്ക്, നിന്‍ജ അപ്പ്, എയര്‍ സ്‌ട്രൈക്ക് പോലുള്ള ഗെയിമുകളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഫോൺ അവതരിപ്പിച്ചത്.

ഓഷ്യന്‍ ബ്ലൂ, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു . 1599 രൂപയാണ് വില .

1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 110ന് നൽകിയിരിക്കുന്നത് . നോക്കിയ 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാൻ കഴിയും.

നാല് ജിബി റാം, നാല് ജിജബി ഇന്റേണല്‍ മെമ്മറി , എസ്പിആര്‍ഡി 6531ഇ പ്രൊസസര്‍, 800 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, ക്യുവിജിഎ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയും ഫോണിലുണ്ട്.

Continue Reading

ടെക്നോളജി

പുതുമയുമായി റിയൽമി X2 പ്രൊ

Published

on

Realme-X2-Pro with new features

റിയല്‍മിയുടെ X2 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ചൈന വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .മൂന്നു വേരിയന്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഡിസംബറിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് . 6 ജിബിയുടെ വേരിയന്റുകള്‍ക്ക് CNY 2,599 (ഏകദേശം Rs 26,100) രൂപയും 8 ജിബിയുടെ വേരിയന്റുകള്‍ക്ക് CNY 2,799 (ഏകദേശം Rs 28,100) രൂപയും ആണ് വില വരുന്നത് .

റിയല്‍മിയുടെ X2 പ്രൊ

6.5 ഇഞ്ചിന്റെ ഫുള്‍ HD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടര്‍ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നല്‍കിയിരിക്കുന്നു.

4 പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത് .64 മെഗാപിക്സല്‍ + 13 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ നാലു പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .എന്നാല്‍ റിയല്‍മിയുടെXT ഫോണുകള്‍ എത്തിയിരുന്നത് 64 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ നാല് പിന്‍ ക്യാമറകളിലായിരുന്നു .

16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളായിരുന്നു റിയല്‍മി XT മോഡലുകള്‍ക്കുള്ളത് . 4K വീഡിയോ റെക്കോര്‍ഡിങ് ഇതിനുണ്ട് .6 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ സ്റ്റോറേജുകളില്‍ & 8 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ കൂടാതെ 12 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ലഭ്യമാകുന്നതാണ്.4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .SuperVOOC ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഈ സ്മാര്‍ട്ട് ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു .

Continue Reading

ടെക്നോളജി

യുപിഐ പണമിടപാടിൽ തട്ടിപ്പ് നടക്കുണ്ടോ?

Published

on

Will there be fraud in the UPI cash flow?

നോട്ട് നിരോധനത്തിന് ശേഷം കാഷ്ലസ് എക്കണോമി എന്ന ആശയത്തെ മുൻനിർത്തിയാണ് യുപിഐ അധികരിച്ചുള്ള ആപ്പുകൾ രാജ്യത്ത് വ്യാപകമായത്.

കേന്ദ്ര സർക്കാരിൻ്റെ സ്വന്തം ഭീം ആപ്പ് ഉൾപ്പെടെ നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് അവതരിക്കപ്പെട്ടു.

ഗൂഗിൾ പേയും ഫോൺ പേയും പേടിഎമ്മും അടക്കം പല ആപ്പുകളും ആകർഷകമായ സമ്മാനങ്ങളുമായി രംഗത്തെത്തി. ഓൺലൈൻ പേയ്മെൻ്റ് താരതമ്യേന എളുപ്പമുള്ളതായി.

ഇതിനു പിന്നാലെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളുടെ കഥ പുറത്തു വരുന്നത്.

ദിവസം തോറും ഇത്തരം തട്ടിപ്പുകളുടെ കഥകൾ പുറത്തു വരുന്നുണ്ട്.

പലപ്പോഴും യുപിഐ ഉപയോഗിച്ച് നടത്തുന്ന പണക്കൈമാറ്റങ്ങൾ അയക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമാവുമെങ്കിലും മറ്റേയാൾക്ക് ലഭിക്കാറില്ല എന്നതിൽ നിന്നാണ് ഇത്തരം തട്ടിപ്പുകളുടെ തുടക്കം.

അധികൃതരുമായി എളുപ്പം ബന്ധപ്പെടാമെന്ന രീതിയിൽ വിഷയം ശ്രദ്ധയിൽ പെടുത്തുന്ന തരത്തിൽ ട്വീറ്റോ പോസ്റ്റോ ഇടുന്നവരെ മാർക്ക് ചെയ്ത് അധികൃതരെന്ന വ്യാജേന യുപിഐ ഐഡി അറിയലാണ് അടുത്ത ഘട്ടം.

ഇതോടെ അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ടാവും.

യുപിഐ ഐഡി തട്ടിപ്പുകാർ അറിയുന്നത് വളരെ വിദഗ്ധമായാണ്. അവർ നേരിട്ട് ഐഡി ആവശ്യപ്പെടാറില്ല പലപ്പോഴും.

പകരം, ഒരു ലിങ്ക് അയക്കുകയോ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും അടുക്കും ചിട്ടയുമില്ലാതെ എഴുതിയ തരത്തിലുള്ള എസ്എംഎസ് അയക്കുകയോ ചെയ്യും.

ഈ എസ്എംഎസിൻ്റെ അടിസ്ഥാനത്തിലാണ് പണം നഷ്ടമാവുക.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News