Connect with us

Health

സ്ട്രീറ്റ്ഫുഡിന്‍റെ രാജാവ് നല്ലവനാണോ ?

Published

on

Is the king of street foods good?

ഇപ്പോൾ സ്ട്രീറ്റ്ഫുഡിന്‍റെ രാജാവ് ആണല്ലോ മോമോസ്!!

ഉത്തരേന്ത്യയില്‍ വളരെ സാധാരണയായി കണ്ടുവന്നിരുന്ന ഈ വിഭവം ഇപ്പോള്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സജീവമാണ്.

ഇരുപതു രൂപയ്ക്ക് വയറു നിറയും. എന്നാല്‍ അത്ര ആരോഗ്യകരമാണോ സ്ട്രീറ്റില്‍ നിന്നും കിട്ടുന്ന ഈ മോമോസ്?

അല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ പറയുന്നതിനു നിരവധി കാരണങ്ങളുമുണ്ട്. ഉണ്ടാക്കുന്ന സാധനങ്ങള്‍ മുതല്‍ വിളമ്പുന്ന രീതി വരെ പ്രശ്നമാണത്രേ.

ബ്ലീച്ച് ചെയ്ത മൈദയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറുകള്‍ തീരെയില്ല.

അസോഡികാര്‍ബണമൈഡ്, ക്ലോറിന്‍ഗ്യാസ്, ബെന്‍സോയില്‍ പെറോക്സൈഡ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇത് ബ്ലീച്ച് ചെയ്യുന്നത്.

കൂടാതെ മൈദ മൃദുവാക്കാന്‍ അലോക്സാന്‍സ് തുടങ്ങിയ കെമിക്കലുകളും ഉപയോഗിക്കുന്നു.

ഇങ്ങനെ ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പാന്‍ക്രിയാസിന് ഏറെ ദോഷം ചെയ്യുന്നു.

ഇന്‍സുലിന്‍ നിര്‍മ്മിക്കാനുള്ള അതിന്‍റെ കഴിവിനെ ഇത് ബാധിക്കും. പെട്ടെന്ന് ഡയബറ്റിസ് വരാനും ഇത് കാരണമാകും.

ഈ മോമോസിനുള്ളില്‍ ഉപയോഗിക്കുന്ന മാംസവും പച്ചക്കറികളും ഒന്നും മികച്ച ഗുണമേന്മയുള്ളതായിക്കൊള്ളണം എന്നുമില്ല.

ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം വരെയുള്ള വൃത്തിയില്ലാത്ത ചിക്കന്‍ ആണ് മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്നത്.

ഇത് മാരകമായ രോഗങ്ങള്‍ വരുത്താന്‍ ശേഷിയുള്ളതാണ്.മോമോയുടെ കൂടെ കിട്ടുന്ന ചട്ണിയാവട്ടെ വളരെ സ്പൈസിയാണ്.

ഇവ കൂടുതല്‍ കഴിക്കുന്നത് പൈല്‍സ് അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഇവയില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും അത്ര വിശ്വാസപ്രദമല്ല.

Continue Reading
Click to comment

Health

മഞ്ഞളും ഗുണങ്ങളും

Published

on

Turmeric and properties
  • പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും
  • മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
  • പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു.
  • പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര @ഗ്ലാസ്സു വെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി.
  • പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക
  • ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.
  • മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
  • ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
  • തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും.
  • ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും.
  • ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.
  • അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റാൻ മഞ്ഞൾ ഒറ്റമൂലിയാണ്.

Continue Reading

Health

ഇനി ആരോഗ്യ കാര്യങ്ങൾ അറിയാം ഫിറ്റ് ബിറ്റ്ലൂടെ

Published

on

Now you know the health aspects through FitBit

ഫിറ്റ് ബിറ്റ് 2 വിപണിയിലെത്തി. 20,399 രൂപയാണ് ആമസോണില്‍ ഉല്‍പന്നത്തിന്റെ വില.

സ്മാര്‍ട്ട് വാച്ചും ഹെല്‍ത്ത് ബാന്‍ഡും ചേര്‍ന്ന ഫിറ്റ്ബിറ്റ് 2 സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്.

വാര്‍ത്തകള്‍, കാലാവസ്ഥാ തുടങ്ങിയ വിവരങ്ങളെല്ലാം വളരെ വേഗത്തില്‍ വാച്ചില്‍ ലഭ്യമാകും.

ആമസോണ്‍ അലക്‌സയുടെ വോയ്‌സ് പിന്തുണയും സ്മാര്‍ട്ട് വാച്ചിന് ലഭിക്കും.

സ്ലീപ്പ് ആന്‍ഡ് സ്വിം ട്രാക്കിംഗ് സൗകര്യം, ബെഡ്‌ ടൈം, റിമൈന്‍ഡര്‍, അലാറം എന്നീ സൗകര്യങ്ങളും സ്മാര്‍ട്ട് ഫോണ്‍ ഡിവൈസുകളെല്ലാം നിയന്ത്രിക്കാനുള്ള സംവിധാനവും സ്മാര്‍ട്ട് വാച്ചിലുണ്ട്.

ആരോഗ്യ മുന്നറിയിപ്പുകളും സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും. ഹൃദയമിടിപ്പിനെ ആധാരമാക്കിയാണ് ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

കാര്‍ഡിയോ ഫിറ്റ്‌നെസ് ലെവല്‍ അറിയുന്നതിനായി പ്രത്യേകമായി ഫിറ്റ്ബിറ്റ് ആപ്ലിക്കേഷനും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഒറ്റച്ചാര്‍ജില്‍ അഞ്ച് ദിവസം വരെ ഇത് ഉപയോഗിക്കാം. ബ്ലാക്ക്, കാര്‍ണിവല്‍ നിറങ്ങളിലാണ് സ്മാര്‍ട്ട് വാച്ച് ലഭിക്കുന്നത്.

ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, ഫേസ്ബുക്ക്, മെയില്‍, കലണ്ടര്‍ എന്നിവയില്‍ നിന്നൊക്കെയുള്ള വിവരങ്ങലും സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും.

Continue Reading

Health

പ്രതിരോധ കുത്തിവയ്പ്- പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു

Published

on

Vaccination - released by the Ministry of Public Health

പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് നൽകുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു.

ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ 2,00,000 പേർക്ക് കുത്തിവയ്പ് നൽകുകയാണ് ലക്ഷ്യം.

രാജ്യത്തെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ ആശുപത്രികൾ എന്നിവ കൂടാതെ 3 സർക്കാർ സ്ഥാപനങ്ങളിലും 6 അർധ സർക്കാർ സ്ഥാപനങ്ങളിലും 43 സ്വകാര്യ ക്ലിനിക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കും.

ശൈത്യകാലത്ത് പകർച്ചപ്പനി പിടിക്കാൻ സാധ്യത കൂടുതലുള്ള 65 മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ആസ്മ, പ്രമേഹ രോഗികൾ, ഹൃദ്രോഗികൾ, അർബുദ രോഗികൾ, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, അവയവമാറ്റത്തിനൊരുങ്ങുന്നവർ എന്നിവരെല്ലാം യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ മെഡിക്കൽ സർവീസ് വകുപ്പ്, ലെഖ് വിയ, ഖത്തർ ആംഡ് ഫോഴ്‌സ് മെഡിക്കൽ സ്‌പെഷൽറ്റി സെന്റർ എന്നീ 3 സർക്കാർ കേന്ദ്രങ്ങളിലും സിദ്ര മെഡിക്കൽ, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ പെട്രോളിയം ഹെൽത്ത് സർവീസ്, ഖത്തർ ഗ്യാസ്-അൽഖോർ കമ്യൂണിറ്റി മെഡിക്കൽ സെന്റർ, ഖത്തർ ഫൗണ്ടേഷൻ പ്രൈമറി ഹെൽത്ത്സെന്റർ, ഖത്തർ ഓർത്തോപീഡിക്-സ്‌പോർട്‌സ് മെഡിസിൻ ആശുപത്രി-ആസ്പതാർ എന്നീ അർധ സർക്കാർ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭിക്കും.

43 സ്വകാര്യ ക്ലിനിക്കുകളിൽ അൽ മുംന്തസയിലെയും ഹിലാലിലേയും ആസ്റ്റർ മെഡിക്കൽ സെന്റർ, അൽ സഫ മെഡിക്കൽ പോളിക്ലിനിക്, അറ്റ്‌ലസ് മെഡിക്കൽ സെന്റർ, അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്, ഇമാറ ഹെൽത്ത് കെയർ, അൽ ഇമാദി ആശുപത്രി, അപ്പോളോ ക്ലിനിക്ക്, ഫ്യൂച്ചർ മെഡിക്കൽ സെന്റർ, കിംസ് ഖത്തർ മെഡിക്കൽ സെന്റർ, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്‌ലി ആശുപത്രി, അൽ അബീർ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, അൽ ഷിഫ പോളി ക്ലിനിക് എന്നിവ ഉൾപ്പെടും.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News