Connect with us

കേരളം

കേരളത്തിന് ഇനിയൊരു സ്വന്തം ബാങ്ക്

Published

on

കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി.

ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്‍റെ സ്വന്തം ബാങ്കായി കേരളബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

വലിയ പ്രതിസന്ധികളും നിയമപ്രശ്നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാനകടമ്പ സര്‍ക്കാര്‍ കടന്നത്.

ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു.

ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്.

ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്.

Continue Reading
Click to comment

കേരളം

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Published

on

Isolated strong rainfall potential - Yellow Alert Announced

കേരളത്തിൽ ഇന്ന് ഒറ്റതിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.

ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

ജില്ലാ കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചവരെ ജാഗ്രതാനിർദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ 22 വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.

Continue Reading

കേരളം

കൂടത്തായി കേസ്; പ്രതികളെ റിമാൻഡ് ചെയ്തു

Published

on

koodathayi case; The accused were remanded

കൂ​ട​ത്താ​യി കൊ​ല​പാ​ത​കങ്ങളിലെ പ്ര​തി​ക​ളായ ജോളി,എം എസ് മാത്യു, പ്രജികുമാർ എന്നിവരെ റി​മാ​ൻ​ഡ് ചെ​യ്തു.

പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു പ്ര​തി​ക​ളെ​യും താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​നി​യാ​ഴ്ച വ​രെ റി​മാ​ൻ​ഡ് ചെ​യ്ത്.

കേ​സി​ലെ മു​ഖ്യ പ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ റോ​യി​യു​ടെ ഭാ​ര്യ ജോ​ളി(47), ര​ണ്ടാം പ്ര​തി ക​ക്കാ​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. മാ​ത്യു (44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​കു​മാ​ർ(48) എ​ന്നി​വ​രെയാണ് റിമാൻഡ് ചെയ്തത്.

ഇവരു​ടെ ജാ​മ്യ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി ഒ​രു ദി​വ​സ​ത്തേ​യ്ക്ക് ഇ​വ​രെ റിമാൻഡ് ചെയ്തത്.

Continue Reading

കേരളം

ഐഎൻഎക്സ് മീഡിയ കേസ്; ചിദംബരത്തിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു.

Published

on

INX Media Case; New chargesheet filed against Chidambaram

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും. ചിദംബരത്തിന് പുറമെ മകന്‍ കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

നിലവിൽ എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലാണ് പി ചിദംബരം. ഈ മാസം 24 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍റിലുമായിരുന്നു.ശേഷം റിമാന്‍റ് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിടാൻ ഡൽഹിയിലെ സിബിഐ കോടതി അനുമതി നൽകിയത്.

ഓഗസ്റ്റ് 21 ന്‌ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസില്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News