Connect with us

Regional

ഗ്രാന്റ് കേരള ഷിപ്പിംഗ് ഫെസ്റ്റിവൽ അവസാനിപ്പിക്കുന്നു; കാരണം പൂർണ പരാജയം

Published

on

സംസ്ഥാനത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് വളർച്ചയും ഉണർവും ഉണ്ടശകനായി ആരംഭിച്ചിരുന്ന ഗ്രാന്റ് കേരള ഷിപ്പിംഗ് ഫെസ്റ്റിവൽ നിർത്തലാക്കാനായി തീരുമാനമെടുത്തു.

ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയിലാണ് ഗ്രാന്റ് കേരളം ഷോപ്പിങ് ഫെസ്റ്റിവൽ ചർച്ചയായതും ഇത്തരത്തിലൊരു തീരുമാനം എടുത്തതും.

ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്നും, വിനോദ സഞ്ചാര മേഖലയ്ക്ക് ഇതുമൂലമുള്ള പ്രയോജനം ഒന്നുംതന്നെ ഉണ്ടായില്ലെന്നും ടുറിസം ഡയറക്ട്ർ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രി സഭയിലെടുത്ത മറ്റ് തീരുമാനങ്ങള്‍

  • രജനിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ

സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്ന മാവേലിക്കര കടശ്ശനാട് സ്വദേശി രജനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

  • അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍


സംസ്ഥാന വ്യവഹാര നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലാ കലക്ടറേറ്റുകളില്‍ ജില്ലാ ലോ ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ നിയമവകുപ്പിലെ അഡീഷന്‍ ടു കേഡറായി മൂന്നു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

  • ആരോഗ്യവകുപ്പിൽ 14 തസ്തികകൾ

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനു കീഴിലെ സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബിലും മറ്റു ലാബുകളിലുമായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

  • ഫാക്ടറി ഇന്‍സ്പെക്ടര്‍ (വനിത) തസ്തിക

ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പില്‍ വനിതാക്ഷേമം മുന്‍നിര്‍ത്തി ഒരു ഫാക്ടറി ഇന്‍സ്പെക്ടര്‍ (വനിത) തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

  • ബി.എം.സി ടെക്നീഷ്യനു പകരം വെറ്ററിനറി ഓഫീസര്‍ തസ്തികകള്‍

മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് അനുവദിച്ച സ്റ്റാഫ് പാറ്റേണില്‍ ഒമ്പത് ബി.എം.സി ടെക്നീഷ്യന്‍ തസ്തികകള്‍ റദ്ദാക്കി പകരം മൂന്നു വെറ്ററിനറി ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

  • റീജിണല്‍ സയന്‍സ് സെന്‍റര്‍ ആന്‍റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴില്‍ തുടങ്ങാന്‍ തീരുമാനിച്ച ചാലക്കുടി റീജിണല്‍ സയന്‍സ് സെന്‍റര്‍ ആന്‍റ് പ്ലാനറ്റോറിയത്തിലേക്ക് ആറു തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ ചെലവ് സയന്‍സ് സെന്‍ററിന്‍റെ വരുമാനത്തില്‍ നിന്ന് കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് തീരുമാനം.

Regional

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published

on

koodathayi murdre case; Jolie was released from police custody for five days

കൂടത്തായി കൊലപാതകങ്ങളിലെ മാത്യു മഞ്ചാടിയലിന്റെ കൊലപാതകത്തിൽ ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

സിലി വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.

കൂടത്തായി പൊന്നാറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

എന്നാൽ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. പതിനൊന്നാം തിയതി പതിനൊന്ന് മണിക്കുള്ളിൽ ജോളിയെ വീണ്ടും ഹാജരാക്കണം.

ജോളിയുടെ ഒപ്പും, കയ്യക്ഷരവും ഇന്ന് കോടതിയിൽവച്ച് തന്നെ രേഖപ്പെടുത്തി.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെയും പ്രോസിക്യൂഷന്റെയും, പ്രതിഭാഗം വക്കീലൻമാരുടെയും സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്.

Continue Reading

Economy

ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു മോശം വാര്‍ത്ത‍

Published

on

bad news for google pay users

ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു മോശം വാര്‍ത്ത‍. ഗൂഗിളിന്റെ യുപിഐ പേയ്‌മെന്റ് ആപ്ലിക്കേഷൻ തമിഴ്‌നാട്ടിൽ സ്‌ക്രാച്ച് കാർഡുകളും ദീപാവലി സ്റ്റാമ്പുകളും ഉൾപ്പെടെ എല്ലാത്തരം റിവാർഡുകളും നൽകുന്നത് നിർത്തി.

അതിനാല്‍, നിങ്ങൾ ചെന്നൈയിലോ തമിഴ്‌നാട്ടിലെ ഏതെങ്കിലും ഭാഗത്തോ ആണെങ്കിൽ, നിങ്ങൾക്ക് മേലിൽ ഏതെങ്കിലും തരത്തിലുള്ള Google Pay റിവാർഡുകൾ ലഭിക്കില്ല.

ഗൂഗിൾ പേ തമിഴ്‌നാട്ടിലെ ലോട്ടറി നിരോധന നിയമം ലംഘിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആളുകളെ ചൂതാട്ടത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2003 ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിത ഓൺ‌ലൈൻ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാത്തരം ലോട്ടറികളും വിൽക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിരുന്നു.

ലോട്ടറി, ചൂതാട്ടം എന്നിവ പോലുള്ള സമാനമായ രീതിയിലാണ് ഗൂഗിൾ പേ റിവാർഡുകൾ പ്രവർത്തിക്കുന്നതെന്ന് തമിഴ്‌നാട്‌ അധികൃതരുടെ കണ്ടെത്തല്‍.

Continue Reading

National

7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ; കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളില്‍ സിബിഐ അന്വേഷണം

Published

on

cbi investigation

7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങളില്‍ സിബിഐ പരിശോധന നടത്തുന്നു.

13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സിബിഐ പരിശോധന നടത്തുന്നത്.

പതിനഞ്ചു സംസ്ഥാനങ്ങളില്‍ 170 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ബാങ്കുകള്‍ക്ക് പുറമെ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളും സിബിഐ പരിശോധന നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറേ നാളുകളായി ബാങ്കു തട്ടിപ്പു കേസുകളില്‍ അന്വേഷണം നടത്തുകയായിരുന്നു സിബിഐ സംഘം.

കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, യുപി, ഉത്തരാഖണ്ഡ്, ദാദ്ര നഗര്‍ ഹവേലി എന്നിവടങ്ങളിലാണ് പരിശോധന നടക്കുന്നത്.

7000 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യ വ്യാപകമായി നടത്തിയ പരിശോധനയില്‍ ബാങ്കുകളുടെ പേര് വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News