Connect with us

വിനോദം

മരക്കാര്‍: അറബിക്കടലിന്റെ സിംഹം; അഞ്ചു ഭാഷകളിൽ റിലീസ് ആകും

Published

on

marakkar arabikadalinte simham

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാല്‍ നായകനായി അഭിനയിക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ ആരാധക ലോകം.

നിരവധി പ്രത്യേകതകളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

സിനിമ മലയാളത്തില്‍ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നി നാലു ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ റിലീസ് ചെയ്യുന്നതിനോടൊപ്പമായിരിക്കും തമിഴ്, തെലുങ്ക് , കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുക. എന്നാല്‍ ഹിന്ദിയില്‍ ചിത്രം പിന്നീട് റിലീസ് ചെയ്യാനാണ് ആലോചനയെന്ന് പ്രിയദര്‍ശൻ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മധു, പ്രണവ് മോഹൻലാല്‍, പ്രഭു, മഞ്ജു വാര്യര്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Continue Reading
Click to comment

വിനോദം

ജെല്ലിക്കെട്ട് ജിസിസിയിൽ നാളെ പ്രദർശനത്തിന്

Published

on

jallikattu will show in jcc from tomorrow

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്.

ആൻറണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, സാബു മോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഒക്ടോബർ നാലിന് പ്രദർശനത്തിന് എത്തി.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ജിസിസിയിൽ നാളെ പ്രദർശനത്തിന് എത്തും.

എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിർമിക്കുന്നത് ഒ തോമസ് പണിക്കർ ആണ്.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.

Continue Reading

വിനോദം

കാത്തിരിപ്പിനൊടുവിൽ ബീഗിൾ ട്രെയ്‌ലർ ഇറങ്ങി

Published

on

bigil-trailer

വിജയ് നായകനാവുന്ന ദീപാവലി റിലീസ് ‘ബിഗിലി’ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി.

ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാത്തരം എന്റര്‍ടെയ്ന്‍മെന്റ് ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു.

2.41 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. ഒരു വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ് ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം. സ്റ്റേഡിയത്തിലെ വിജയ് കൂടി ഉള്‍പ്പെട്ട ചില ഫുട്‌ബോള്‍ മത്സര സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും.

ട്രെയ്‌ലറിലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ നായിക.

കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക.

Continue Reading

വിനോദം

സെയ്‍റ നരസിംഹ റെഡ്ഡിയുടെ പത്താം ദിന പോസ്റ്റർ ഇറങ്ങി

Published

on

Saira Narasimha Reddy's 10th Day Poster Launches

മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ‘ സെയ്‍റ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിന് എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ചരിത്രസിനിമയായ സെയ്റ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Continue Reading
Heavy rains in isolated districts of the state
കേരളം36 mins ago

സംസ്ഥാനത്തു ഒറ്റപ്പെട്ട ജില്ലകളിൽ കനത്ത മഴ

41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News