Connect with us

Logistics

ഒമാന്‍ എയര്‍ ഓക്ടോബർ 31 വരെ സർവീസുകൾ റദ്ധാക്കി

Published

on

Oman Air cancels flights till October 31

കേരളത്തിലേക്കുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിൽ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു.

ഒമാനില്‍ നിന്ന് കൊളംബോ, ഹൈദരാബാദ്, ജയ്‍പൂര്‍, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്‍മണ്ഡു, തെ‍ഹ്റാന്‍, ദോഹ, അമ്മാന്‍, നെയ്റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, റിയാദ്, ലാഹോർ, കോഴിക്കോട് തുടങ്ങിയ മേഖലകളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നത്.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രാ സൗകര്യം ഒരുക്കും.

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് മുന്നോടിയായി സര്‍വീസുകളുടെ വിവരങ്ങള്‍ പരിശോധിക്കുകയോ ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നു അധികൃതര്‍ അറിയിച്ചു.

Continue Reading
Click to comment

Logistics

കിടിലൻ ദിവാലി ഓഫറുകളുമായി ഗോഎയർ

Published

on

go air with diwali offers

ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ 24 മണിക്കൂര്‍ ദീപാവലി സൂപ്പര്‍ സേവര്‍ ഡീല്‍ ആരംഭിച്ചു.

ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ 1296 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ഓഫര്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച ഓഫർ ഒക്ടോബര്‍ 17ന് വൈകുന്നേരം മൂന്നിന് അവസാനിക്കും.

2019 ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ വില. വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഉത്സവകാലത്തും എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ യാത്രയ്ക്ക് അവസരം സൃഷ്ടിക്കുകയാണ് ഗോ എയറിന്റെ ലക്ഷ്യം

ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. www.goair.in എന്ന വെബ്‌സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മറ്റു ഓഫറുകളോടൊപ്പമോ ഗ്രൂപ്പ് ബുക്കിംഗിനോ ഇത് ബാധകമല്ല. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ സാധാരണ കാന്‍സലേഷന്‍ നിരക്കുകള്‍ ഇതിനു ബാധകമാണ്.

ഗോ എയര്‍ നിലവില്‍ ദിവസേന 325 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. 2019 ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയറിലൂടെ യാത്ര ചെയ്തത്.

ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും

ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.

Continue Reading

Logistics

ചരിത്രം കുറിച്ച് എയർ ഇന്ത്യ

Published

on

Air India wrote History

ചരിത്രനേട്ടം സ്വന്തമാക്കി എയര്‍ ഇന്ത്യ.

യാത്രക്കാരുമായി എത്തിയ വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ചതിലൂടെ യാത്രക്കാരുമായി വന്ന കൊമേഴ്സ്യല്‍ എയര്‍ ബസ് വിമാനത്തില്‍ ടാക്സി ബോട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനെന്ന നേട്ടമാണ് എയർ ഇന്ത്യയുടെ പേരിലാക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മൂന്നാമത്തെ ടെര്‍മനിലില്‍ നിന്ന് എഐ 665 ഡൽഹി മുംബൈ വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

പൈലറ്റ് നിയന്ത്രിത സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് വാഹനമാണ് ടാക്സി ബോട്ട്.

എഞ്ചിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാൽ വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗം 85 ശതമാനത്തോളം കുറയ്ക്കാനും എഞ്ചിന്‍ ഓഫാക്കുന്നത് കൊണ്ട് ശബ്ദ, വായു മലിനീകരണത്തിന്‍റെ തോതും കുറയ്ക്കാനും ടാക്സി ബോട്ട് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.

Continue Reading

Industry

ഇന്ത്യൻ റെയിൽവേയുടെ വിപണി മൂല്യം ഇരട്ടി മധുരത്തോടെ കുതിക്കുന്നു

Published

on

The market value of Indian Railways is increased doubly sweet

ഇന്ത്യൻ റെയിൽവേയുടെ വിപണിമൂല്യം ഇരട്ടിയിലും അധികമായി ഉയർ‌ന്നിരിക്കുന്നെന്ന ശുഭകരമായ വാർത്തയാണ് ദേശീയമാധ്യമം പുറത്തു വിട്ടത്.

ഇന്ത്യൻ ഓഹരി വിപണിയിലും കൂടാതെ മുംബൈ സ്റ്റോക്ക് എക്സചേഞ്ചിലും ലിസ്ററ് ചെയ്തതിനെ തുടർന്നാണ് മൂല്യം കുത്തനെ ഉയർന്നത്.

320 രൂപ വില നിശ്ചയിച്ച ഓഹരിയാണ് കുതിച്ചുയർന്നത്. 110 ശതമാനത്തോളമാണ് വിപണി മൂല്യം ഉയർന്നത്.

72000 കോടിയുടെ അപേക്ഷകളാണ് ആകെ എത്തിയത്. 112 മടങ്ങ് അധിക സബ്സ്ക്രൈബർമാരെയാണ് എസ്ആർടിസിക്ക് നേടിയെടുക്കാനായത്.

പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലധികമാണ് നേട്ടം കൈവന്നിരിയ്ക്കുന്നത്.

സ്ഥാപന നിക്ഷേപകരും , വൻകിട നിക്ഷേപകരുമാണ് ഓഹരി നേടിയിരുന്നത്. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലധികമായി ഓഹരിവില കുതിച്ചേക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നു.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News