Connect with us

Economy

ഇന്ധന വിലയിൽ ആശ്വാസ കുറവ്

Published

on

petrol price decreased

ഇന്ധന വിലയിൽ ആശ്വാസ കുറവ്. വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.42 രൂപയും, ഡീസലിന് 66.60 രൂപയും.കേരളത്തിൽ വരുമ്പോൾ കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.28, ഡീസൽ ലിറ്ററിന് 70.22 ലിറ്ററിന് രൂപയുമാണ് വില.

കോഴിക്കോട് 75.57, 70.52, തിരുവനന്തപുരം-76.63, 71.49 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ ഡീസൽ വില.

ബ്രന്റ് ക്രൂഡ് വില അന്താരാഷ്ട്ര വിപണിയില്‍ 59.26 ഡോളറാണ്. ബാരലിന് 59.10 ഡോളര്‍ നിരക്കിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

സൗദി ആരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാൽ കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ ഇന്ധന വില ഉയർന്നിരുന്നു.

Continue Reading
Click to comment

Economy

സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Published

on

lowest gold price in this month

സ്വർണ്ണത്തിനു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ വില രേഖപ്പെടുത്തി.

ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില.

പവന് 240 രൂപയും,ഗ്രാമിന് 30രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,590 രൂപയും പവന് 28,720 രൂപയുമായിരുന്നു വില.

നാലാം തീയതി ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു.

ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില.

നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നിത്. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,485.20 ഡോളറാണ്.

വെള്ളി വിലയിൽ നേരിയ വർധനയുണ്ടെന്നാണ് റിപ്പോർട്ട്. ഗ്രാമിന് 48.78 എന്ന നിലയിലാണ് വ്യാപാരം.

എട്ടു ഗ്രാം വെള്ളിയ്ക്ക് 390.24ഉം, ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് വില.

ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,700 രൂപയായിരുന്നു വില.

Continue Reading

Economy

അടുത്ത സാമ്പത്തീക പരിഷ്കരണം ഉടനെ – നിർമല സീതാരാമൻ

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്‌ നിര്‍മ്മല ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

The next financial reform soon - Nirmala Sitharaman

കേന്ദ്രസര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക പരിഷ്‌കരണം ഉടനുണ്ടാകുമെന്ന് സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ പല പരിഷ്‌കരണങ്ങളും തടസപ്പെട്ടിരുന്നെന്നും എന്നാല്‍ ഇനി അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മല വ്യക്തമാക്കി.

ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്‌ നിര്‍മ്മല ഇക്കാര്യം വ്യക്തമാക്കിയത്.

പരിഷ്‌കരണങ്ങള്‍ അതിവേഗം നടപ്പിലാക്കുക എന്നത് രണ്ടാം മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഭൂമിയുടെ വര്‍ദ്ധിക്കുന്ന വിലയും വൈദ്യുതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിര്‍മ്മാണ മേഖലക്ക് വെല്ലുവിളിയാകുന്നത്.

ഇക്കാര്യങ്ങളെല്ലാം ലളിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വലിയ ജനപിന്തുണ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് സഹായകരമാകുമെന്നും ധനമന്ത്രി പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പല നിര്‍ണ്ണായക തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ പോയത് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാലായിരുന്നു.

ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം തടസം നിന്നിരുന്നു.

എന്നാല്‍ ഇനി അത് ഉണ്ടാകില്ലെന്ന് നിര്‍മ്മല പറഞ്ഞു. തൊഴില്‍, ഭൂമി ഏറ്റെടുക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമെന്ന സൂചനയാണ് ധനമന്ത്രി നല്‍കിയത്.

Continue Reading

Economy

ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു മോശം വാര്‍ത്ത‍

Published

on

bad news for google pay users

ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു മോശം വാര്‍ത്ത‍. ഗൂഗിളിന്റെ യുപിഐ പേയ്‌മെന്റ് ആപ്ലിക്കേഷൻ തമിഴ്‌നാട്ടിൽ സ്‌ക്രാച്ച് കാർഡുകളും ദീപാവലി സ്റ്റാമ്പുകളും ഉൾപ്പെടെ എല്ലാത്തരം റിവാർഡുകളും നൽകുന്നത് നിർത്തി.

അതിനാല്‍, നിങ്ങൾ ചെന്നൈയിലോ തമിഴ്‌നാട്ടിലെ ഏതെങ്കിലും ഭാഗത്തോ ആണെങ്കിൽ, നിങ്ങൾക്ക് മേലിൽ ഏതെങ്കിലും തരത്തിലുള്ള Google Pay റിവാർഡുകൾ ലഭിക്കില്ല.

ഗൂഗിൾ പേ തമിഴ്‌നാട്ടിലെ ലോട്ടറി നിരോധന നിയമം ലംഘിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആളുകളെ ചൂതാട്ടത്തിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2003 ൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിത ഓൺ‌ലൈൻ ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാത്തരം ലോട്ടറികളും വിൽക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിരുന്നു.

ലോട്ടറി, ചൂതാട്ടം എന്നിവ പോലുള്ള സമാനമായ രീതിയിലാണ് ഗൂഗിൾ പേ റിവാർഡുകൾ പ്രവർത്തിക്കുന്നതെന്ന് തമിഴ്‌നാട്‌ അധികൃതരുടെ കണ്ടെത്തല്‍.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News