Connect with us

സാമ്പത്തികം

ഇന്ധന വിലയും മേൽപ്പോട്ട് തന്നെ

Published

on

petrol price remain same

രാജ്യത്തെ ഇന്ധന വില ഇന്നും ഉയർന്നു തന്നെ. മുംബൈയില്‍ ഇന്ന് പെട്രോള്‍ വില 80 രൂപ കടന്നു.

80.21 രൂപയാണ് ഇന്നത്തെ വില. അതെ സമയം ഡീസൽ ലിറ്ററിനു 70.75 രൂപയാണ് വില. സംസ്ഥാനത്തും ഇന്ധന വില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് കൂടിയത്.

ഇതിനനുസരിച്ച് കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോൾ വില 76.64 രൂപയിലും, ഡീസൽ വില 71.19 രൂപയിലുമെത്തി.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 72.57 രൂപയായി ഉയർന്നു. കോഴിക്കോട് പെട്രോള്‍, ഡീസല്‍ യഥാക്രമം 76.97 രൂപയും 71.52 രൂപയുമാണ് വില .

Continue Reading
Click to comment

ദേശീയം

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

Published

on

India is one of the fastest growing economies in the world

ലോകത്തിൽ തന്നെ അതിവേഗം വളരുന്ന സമ്പദ്​വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.

​ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറയുമെന്ന് ഐ.എം.എഫ്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ ധനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

രാജ്യത്തെ വളർച്ച നിരക്ക്​ ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും നിർമല സീതാരാമൻ വ്യക്തമാക്കി .

വളർച്ചാ നിരക്ക്​ കുറയുമെന്നാണ്​ ഐ.എം.എഫിന്റെ ​ പ്രവചനം. എങ്കിലും ലോകത്ത് ഇപ്പോഴും ​ അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയാണ് ഇന്ത്യയുടേത്​.

ലോകത്തിലെ എല്ലാ സമ്പദ്​വ്യവസ്ഥകളുടെയും വളർച്ചാ നിരക്ക്​ ഐ.എം.എഫ്​ കുറച്ചിട്ടുണ്ട്​. ഇന്ത്യയുടേതും കുറച്ചു. ചൈനയുമായി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ട കാര്യമില്ല – നിർമല സീതാരാമൻ പറഞ്ഞു .

‘മുൻ വർഷങ്ങളിലെ പോലെ ഏഴ്, എട്ട്​ ​ ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്​വ്യവസ്ഥ വളരുന്നതെന്നത്​ ഒരു പ്രശ്​നമാണ്​. എങ്കിലും ഉയർന്ന വളർച്ചാ നിരക്ക്​ കൈവരിക്കാനുള്ള സമ്പദ്​വ്യസ്ഥയുടെ ​പ്രാപ്​തിയിൽ സംശയമില്ലെന്നും’ ധനമന്ത്രി കൂട്ടിച്ചേർത്തു .

Continue Reading

ദേശീയം

പ്രധാന മന്ത്രിയുടെ സാമ്പത്തിക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍

Published

on

Three new members of the Prime Minister's Economic Council

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലില്‍ മൂന്ന് പുതിയ അംഗങ്ങള്‍ കൂടി.

നീല്‍കാന്ത് മിശ്ര, നിലേഷ് ഷാ, ആനന്ദ നാഗേശ്വരന്‍ എന്നിവരെയാണ് പുതിയതായി കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്.

പാര്‍ട്ട് ടൈം അംഗങ്ങളായാണ് മൂവരും സമിതിയില്‍ തുടരുക. ക്രെഡിറ്റ് സ്യൂസിൻറെ ഇന്ത്യ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റാണ് മിശ്ര, ഷാ കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റിന്റെ മാനേജിംഗ് ഡയറക്ടറാണ്, നാഗേശ്വരൻ ഐ‌എഫ്‌എം‌ആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ് ഡീനാണ്.

മൂവരും പാർട്ട് ടൈം അംഗങ്ങളായതിനാൽ, അവരുടെ നിലവിലെ പോസ്റ്റുകളിൽ നിന്ന് അവധിയെടുക്കുയോ മാറി നില്‍ക്കുകയോ ചെയ്യേണ്ടതില്ല.

ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങളുളളത്.

Continue Reading

ലോജിസ്റ്റിക്‌സ്

കിടിലൻ ദിവാലി ഓഫറുകളുമായി ഗോഎയർ

Published

on

go air with diwali offers

ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ 24 മണിക്കൂര്‍ ദീപാവലി സൂപ്പര്‍ സേവര്‍ ഡീല്‍ ആരംഭിച്ചു.

ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ 1296 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ഓഫര്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച ഓഫർ ഒക്ടോബര്‍ 17ന് വൈകുന്നേരം മൂന്നിന് അവസാനിക്കും.

2019 ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ വില. വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഉത്സവകാലത്തും എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ യാത്രയ്ക്ക് അവസരം സൃഷ്ടിക്കുകയാണ് ഗോ എയറിന്റെ ലക്ഷ്യം

ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. www.goair.in എന്ന വെബ്‌സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

മറ്റു ഓഫറുകളോടൊപ്പമോ ഗ്രൂപ്പ് ബുക്കിംഗിനോ ഇത് ബാധകമല്ല. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ സാധാരണ കാന്‍സലേഷന്‍ നിരക്കുകള്‍ ഇതിനു ബാധകമാണ്.

ഗോ എയര്‍ നിലവില്‍ ദിവസേന 325 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. 2019 ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയറിലൂടെ യാത്ര ചെയ്തത്.

ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും

ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News