Connect with us

വിദ്യാഭ്യാസം

അവസരങ്ങളുമായി റെയിൽവേ

Published

on

Railways with opportunities

നോർത്തേൺ റെയിൽവേയിൽ അവസരം. കൊമേഴ്സ്യൽ ഡിപാർട്ട്മെന്റിന്റെ കേറ്ററിങ് യൂണിറ്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.

സർവീസ് വിഭാഗത്തിൽ 94 ഒഴിവുകളും കുക്കിങ് വിഭാഗത്തിൽ 24 ഒഴിവുകളും എന്നിങ്ങനെ 118 ഒഴിവുകളുണ്ട്.

പത്താം ക്ലാസ് ആണ് ആവശ്യമായ കുറഞ്ഞ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ടെക്നിക്കൽ യോഗ്യത.

കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റിൽ സന്ദർശിക്കുക.

Continue Reading
Click to comment

വാർത്ത

നോർക്ക റൂട്സ് ; ഖത്തറിലേക്ക് നേഴ്‌സുമാർക്ക് തൊഴിലവസരം

Published

on

Norka Roots; job vacancies Nurses find jobs in Qatar

ഖത്തറിലെ നസീം അല്‍ റബീഹ് ആശുപ്രതിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ: നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17.
കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.

Continue Reading

ദേശീയം

മിസൈൽ മാനിനു പിറന്നാൾ ആശംസകൾ

Published

on

ഇന്ത്യയെ സ്വപ്നം കാണാൻ പഠിച്ച എ പി ജെ അബ്ദുൽ കലാമിന് ഇന്ന് 88-ാം ജന്മദിനം.

രാജ്യത്തിൻ്റെ 11 -ാമത് രാഷ്ട്രപതിയായ കലാം ജനകീയ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അറിയപ്പെട്ടത്.

സൗമ്യമായി പുഞ്ചിരിയും ലളിതമായ ജീവിതവും നയിച്ച കലാം ഇന്നും ഓരോ വ്യക്തിയുടെയും മനസിൽ ജീവിക്കുന്നു.

1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ കലാമിൻ്റെ ജനനം. ‘ആകാശങ്ങളിൽ പറക്കുക’ എന്നതായിരുന്നു കലാമിൻ്റെ സ്വപ്നം.


രാമേശ്വരം സ്കൂളിൽ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ കലാം ചേര്‍ന്നു.

തൻ്റെ ആഗ്രഹ സാഫല്യത്തിനായി കലാം 1955-ൽ മദ്രാസ് ഐഐടിയിൽ എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പ്രവേശിച്ചു. തുടര്‍ന്ന് 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു.

പിന്നീട് 1960 ൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷനിൽ ശാസ്ത്രജ്ഞനായി.

രണ്ടാമത് പൊഖ്രാൻ ആണവപരീക്ഷണം, അഗ്നി, പൃഥ്രി മിസൈലുകള്‍ തുടങ്ങിയ പദ്ധതികളുടെ മുഖ്യശിൽപിയായിരുന്ന കലാം.

ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വികസിപ്പിച്ചത് അബ്ദുള്‍ കലാമിന്‍റെ നേതൃത്വത്തിലായിരുന്നു.

രോഹിണി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി വകസിപ്പിച്ച എസ്എൽവി 3 ആണ് രാജ്യത്തിന് സ്പേസ് ക്ലബ്ബിൽ അംഗത്വം നേടിക്കൊടുത്തത്.

ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായാണ് കലാം എത്തുന്നത്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും പിന്തുണയോടെയാണ് കലാം രാഷ്ട്രപതിയാകുന്നത്.

തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായി. 2017 ജൂലൈ 25 ന് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2015 ജൂലൈ 27 ന് ഷില്ലോംഗിൽ വച്ചാണ് കലാം അന്തരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള 48 സര്‍വകലാശാലകളിൽ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

പദ്മ ഭൂഷൺ (1981), പദ്മ വിഭൂഷൺ (1990), ഭാരതരത്നം (1997) എന്നീ സിവിലിയൻ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

കടപ്പാട്: സമയം , വിക്കിപീഡിയ

Continue Reading

പുസ്തകങ്ങൾ/വായന

നിയമം മറന്നു; ബുക്കർ പുരസ്ക്കാരം രണ്ടുപേർ പങ്കിട്ടു

Published

on

Forgetting the law; Two people shared the Booker Prize

പുരസ്‌ക്കാര ചരിത്രത്തിൽ ആദ്യമായി ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു.

കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസിന് അര്‍ഹരായത്.

സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.

ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും അർഹനായില്ല.

ഒരിക്കലും പുരസ്‌കാരം പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്.

ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി.

ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയും കൂടിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോ.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News