Connect with us

Entertainment

സെയ്‍റ നരസിംഹ റെഡ്ഡിയുടെ പത്താം ദിന പോസ്റ്റർ ഇറങ്ങി

Published

on

Saira Narasimha Reddy's 10th Day Poster Launches

മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ‘ സെയ്‍റ നരസിംഹ റെഡ്ഡി ‘ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് പ്രദർശനത്തിന് എത്തി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ചരിത്രസിനിമയായ സെയ്റ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Continue Reading
Click to comment

Entertainment

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

Published

on

android kunjappan new poster

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം നവംബർ എട്ടിന് പ്രദർശനത്തിന് എത്തും.

Continue Reading

Entertainment

അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചൻ ഉദ്ഘടാനം ചെയ്യും

Published

on

Amitabh Bachchan to inaugurate international film festival

ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബിഗ്‌ബി അമിതാഭ് ബച്ചൻ ഉദ്ഘടാനം ചെയ്യുമെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു.

ഈ ചടങ്ങി വച്ച് ദക്ഷിണേന്ത്യന്‍ സൂപ്പർ സ്റ്റാർ നടന്‍ രജനീകാന്തിന് ഐക്കണ്‍ ഏഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കും.

176 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ പരം സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.


റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.എഫ്.എഫ്.ഐയ്ക്കുണ്ട്.

ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിയ്ക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

Continue Reading

Entertainment

വാളയാർ കേസ്; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നു

Published

on

The Vallayar case; Protests are rising on social media

വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ടൊവീനോയുടെ കുറിപ്പ്:

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും…

Posted by Tovino Thomas on Sunday, October 27, 2019

പൃഥ്വിരാജിന്റെ വാക്കുകൾ:

ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.

എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.

“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.

ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?

അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.

It’s that time again folks! Where every person worth a few followers on social media (me included) will pen an…

Posted by Prithviraj Sukumaran on Sunday, October 27, 2019

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News