Connect with us

Uncategorized

മോദിക്ക് യാത്ര ചെയ്യാൻ ബോയിങ് വീമാനങ്ങൾ

Published

on

special flight for modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.

ബോയിങ് 777-300 ഇ ആര്‍ വിമാനങ്ങളാകും വാങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരം .

അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ വിമാനങ്ങള്‍ ഇന്ത്യയിലെത്തും.

അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് ബോയിങ് .

ഭാവിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.

നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശ യാത്ര നടത്തുന്നത് .

Continue Reading
Click to comment

Uncategorized

തക്കാളി പെട്ടിക്കു ഗോദ്‌റേജിന്റെ പൂട്ട് വേണ്ടി വരുമോ ?

Published

on

Will Godrej lock the tomato box?

തക്കാളി വില കുതിച്ചുയരുന്നു . കിലോ 60 രൂപയ്ക്ക് മുകളിൽ കയറി.

ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്.

വില കുറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‍ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ചെയ്യുന്നുണ്ട് .

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴ മൂലം കൃഷി നാശം സംഭവിച്ചതാണ് വില ഉയരാനുള്ള കാരണം.

ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച ഡൽഹിയിൽ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക് ഏർപ്പെടുത്തിയത് .

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്.

Continue Reading

Uncategorized

ഒക്ടോബര്‍ 22-ന് ദേശീയ ബാങ്ക് പണിമുടക്ക്

Published

on

October 22 National Bank Strike

പൊതു മേഖല ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഒക്ടോബര്‍ 22-ന് ദേശീയ പണിമുടക്ക് നടത്തും.

ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്കുന്നത് .

ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുംമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവർത്തിക്കുന്നതല്ല .

Continue Reading

Uncategorized

ജെല്ലിക്കെട്ട്,വൃത്താകൃതിയുള്ള ചതുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

Published

on

Jellicutt, vrthakrthiyulla chathuram to the international film festival

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് 14 മലയാള സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സിനിമകൾ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകൾ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ 6 മുതല്‍ 12 വരെയാണ് മേള.

ജല്ലിക്കട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കൃഷന്ത് ആര്‍.കെയാണ് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍. ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദി ചിത്രങ്ങളായ ഫാഹിം ഇര്‍ഷാദ് സംവിധാനം ചെയ്ത ആനി മാനിയും രാഹത്ത് കസമി സംവിധാനം ചെയ്ത ലിഹാഫ് ദി ക്വില്‍റ്റും തിരഞ്ഞെടുക്കപ്പെട്ടു.

പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 14 മലയാള ചിത്രങ്ങളില്‍ ആറും നവാഗത സംവിധായകരുടേതാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

Continue Reading
41% of milk samples in the country are of poor quality
ദേശീയം2 days ago

രാജ്യത്തെ 41% പാൽ സാമ്പിളുകളും ഗുണ നിലവാരമില്ലാത്തവ

afghan bomb blast
ലോകം2 days ago

സ്ഫോടനം; 62 പേർ മരിച്ചു

Whole Nutritional Ways to Reduce fat
ആരോഗ്യം2 days ago

തടി കുറക്കാനുള്ള സമ്പൂർണ പോഷകാഹാര വഴികൾ

Isolated strong rainfall potential - Yellow Alert Announced
കേരളം2 days ago

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത – യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

RIL Q2 results; The company had posted a net profit of Rs 11,262 crore
ഓഹരികള്‍3 days ago

ആർ‌ഐ‌എൽ‌ ക്യു 2 ഫലങ്ങൾ‌; ആർ‌ഐ‌എൽ 11,262 കോടി രൂപയുടെ ലാഭം

Mahindra Bolero with special edition
ഗതാഗതം3 days ago

പ്രത്യേക പതിപ്പുമായി മഹീന്ദ്ര ബൊലേറോ

Next Chief Justice of the Supreme Court of India, will be Justice SA Bobde
ദേശീയം3 days ago

ജസ്റ്റിസ് എസ് എ ബോബ്‌ഡെ അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ദേശീയം3 days ago

അയോധ്യ കേസ്; മധ്യസ്ഥത വേണ്ട – മുസ്ലീം വ്യക്തിനിയമ ബോർഡ്

Child pornography spread - 338 arrested
ലോകം3 days ago

കുട്ടികളുടെ ലൈംഗീകത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു- 338 പേർ അറസ്റ്റിലായി

India is one of the fastest growing economies in the world
ദേശീയം3 days ago

ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയാണ് ഇന്ത്യയുടേത്

ഓഹരികള്‍5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

ഐ.പി.ഓ5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

ദേശീയം5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

ഓഹരികള്‍5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

ഓഹരികള്‍5 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

ഓഹരികള്‍5 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

ദേശീയം5 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
ഓഹരികള്‍5 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

ഓഹരികള്‍5 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

ഓഹരികള്‍5 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News