Connect with us

Uncategorized

സ്റ്റോക്ക് മാർക്കറ്റിലെ ചില പ്രധാന വാക്കുകൾ

NSE ,BSE , നിഫ്റ്റി,സെൻസെസ് , ഓഹരി വിപണികളെ കുറിച്ചുള്ള എല്ലാ വാർത്തകളും കാണുന്ന പ്രധാന വാക്കുകളാണ് ഇവ.

Published

on

NSE ,BSE , നിഫ്റ്റി,സെൻസെസ് , ഓഹരി വിപണികളെ കുറിച്ചുള്ള എല്ലാ വാർത്തകളും കാണുന്ന പ്രധാന വാക്കുകളാണ് ഇവ.
പക്ഷെ എന്താണ് NSE അല്ലെങ്കിൽ BSE എന്ന് മനസിലാക്കേണ്ടുന്നതിനു മുന്നേ അറിയേണ്ടുന്ന പ്രധാനപ്പെട്ട ചില വാക്കുകളണ് സെൻസെസ് , നിഫ്റ്റി എന്നിവ എന്താണ് നിഫ്റ്റി അല്ലെങ്കിൽ സെൻസെസ്സ് ??
നമ്മൾ എന്താണ് സ്റ്റോക്ക് മാർക്കറ്റ് എന്ന് മനസിലാക്കിയല്ലോ അതായതു IPO വഴി രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികൾ വിൽക്കുകയും വാങ്ങുകയും ചെയുന്ന ഒരു കമ്പോളമാണ് സ്റ്റോക്ക് മാർക്കറ്റ് എന്ന് പറഞ്ഞാലോ അത്തരത്തിൽ ഇന്ത്യയിൽ ഉള്ള രണ്ടു കമ്പോളങ്ങളാണ് NSE & BSE ഈ കമ്പോളത്തിലെ വിലവിവര പട്ടിക അല്ലെങ്കിൽ സൂചിക യെ ആണ് സെൻസെസ് അല്ലെങ്കിൽ നിഫ്റ്റി എന്ന് പറയുന്നത്
BSE (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്)ന്റെ വിലവിവര പട്ടികയെ ആണ് സെൻസെസ് എന്ന് പറയുന്നത് അത് പോലെ NSE നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്റെ സൂചികയെയാണ് നിഫ്റ്റി എന്ന് പറയുന്നത്.
അതായത് നമ്മളിപ്പോൾ സാധാരണ ഒരു കമ്പോളത്തിന്റെ വിലവിവര പട്ടിക നോക്കിയാണ് സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയുന്നത് അതുപോലെ തന്നെ ഈ സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ആയിട്ടുള്ള മൊത്തം കമ്പനികളുടെ ഉയർച്ചയെയും താഴ്ച്ചയും എല്ലാം ഉള്ളികൊള്ളിക്കുന്ന ഒരു പട്ടികയായാണ് സെൻസസ് അല്ലെങ്കിൽ നിഫ്റ്റി .
1875 ൽ ബോംബെലാണ് BSE രൂപം കൊണ്ടത് ഏഷ്യയിലെ തന്നെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് , ലോകത്തിലെ ഏറ്റവും വേഗമേറിയ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നി ബഹുമതികൾ ഉള്ള സ്റ്റോക്ക് മാർക്കറ്റ് ആണ് BSE
ഏകദേശം 1500 കമ്പനികളാണ് ഇപ്പോൾ ഏകദേശം BSE യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് .പക്ഷെ ഈ കമ്പനികളുടെ മൊത്തം വിലവിവരങ്ങൾ ഉൾപ്പെടുത്തുക അല്ലെങ്കിൽ അപഗ്രഥിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ടു തന്നെ വിവിവിധ വിഭാഗങ്ങളിൽ പെട്ട അതായതു ഊർജം, ആരോഗ്യം,ഇൻഫ്രാസ്ട്രച്ചറുകൾ തുടങ്ങിയ വിഭാഗങ്ങളിൽ വളരെ നിലവാരം പുലർത്തുന്ന 30 കമ്പനികളുടെ മൂല്യം നിർണയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സെൻസെസ് ന്റെ മൂല്യം കണ്ടുപിടിക്കുകയും ചെയ്യുന്നു.ഈ കമ്പനികളുടെ അടിസ്ഥാനത്തിലായിരിക്കും മൊത്തം BSE യുടെ ഉയർച്ചയും താഴ്ചയും വിലയിരുത്തുക .
എന്താണ് NSE അതായതു നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
1992 ൽ ഡൽഹി ആസ്ഥാനമാക്കികൊണ്ടു രൂപം കൊണ്ട സ്റ്റോക്ക് മാർക്കറ്റ് ആണ് NSE . അത്യാധുനിക സംവിധാനങ്ങളുള്ള ഒരു സ്റ്റോക്ക് മാർക്കറ്റ് ആയ ൻസ് ഇന്ന് ലോകത്തിലെ തന്നെ പത്താമത്തെ വലിയ സ്റ്റോക്ക് മാർക്കറ്റ് ആണ്.ഏകദേശം 1600 കമ്പനികളനു NSE യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. BSE യിൽ സെൻസെസ് എങ്ങനെയാണോ മൂല്യം നിർണയിക്കുന്നത് അതുപോലെതന്നെ NSE യിൽ നിഫ്റ്റിയും കമ്പനികളുടെ മൂല്യം കണ്ടുപിടിക്കുകയും മൊത്തം NSE യുടെ മൂല്യവും നിർണയിക്കുകയും ചെയുന്നു.സെൻസെക്സിൽ 30 കമ്പനികളെ അപഗ്രഥിക്കുന്നുവെങ്കിൽ നിഫ്റ്റിയിൽ അത് 50 കമ്പനികളാകുന്നു.
മൊത്തം സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനം ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സഹായകമാകുന്ന സംഖ്യകൾ ആയിരിക്കും സെൻസെക്സും നിഫ്റ്റിയും

Continue Reading
Click to comment

Uncategorized

നിരാശാജനകം ; സിന്ധുവിന് പുറകെ സൈനയും പുറത്ത്

Published

on

saina nehwal

ലോക ബാഡ്മിന്റണ്‍ വേദികളില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം തുടര്‍ക്കഥയാകുന്നു.

ഫൂഷൂവില്‍ നടക്കുന്ന ചൈനാ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ പുറത്തായി.

ചൈനയുടെ അത്ര പ്രശ്‌സതയല്ലാത്ത കായ് യാന്‍ യാനാണ് ഇന്ത്യന്‍ സീനിയര്‍താരത്തെ 21-9, 21-11 എന്ന നിലയില്‍ അട്ടിമറിച്ചത്.

ചൊവ്വാഴ്ച ലോകചാമ്പ്യന്‍ പി.വി.സിന്ധു ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടതിന് പിറകേ സൈനയും മടങ്ങിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

ഈ വര്‍ഷം പകുതി മുതല്‍ ലോക അഞ്ചാം നമ്പര്‍ താരം സൈനാ നെഹ്‌വാള്‍ കളിക്കളത്തില്‍ മോശം ഫോമിലാണുള്ളത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മോശം പ്രകടനം കാഴ്ച വെയ്‌ക്കേണ്ടിവന്ന സൈന തുടര്‍ന്ന് മത്സരിച്ച മൂന്ന് പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായി.

കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയെങ്കിലും മുന്നേറാനായില്ല.

വരുന്നമാസം ഹോംങ്കോഗിലും കൊറിയയിലുമായി നടക്കാനിരിക്കുന്ന കളികളിലാണ് സൈന അടുത്തതായി മത്സരത്തിനിറങ്ങുക.

ഇതിനിടെ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കളിക്കാനുള്ള യോഗ്യത സൈനയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ല.കഴിഞ്ഞ ദിവസത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ യുവതാരം പായ് യൂ പോ 12-21, 21-18, 19-21 നാണ് സിന്ധുവിനെ അട്ടിമറിച്ചത്.

ലോക ചാമ്പ്യനായ ശേഷം സിന്ധുവും ഒരു ടൂര്‍ണ്ണമെന്റില്‍ പോലും 3-ാം റൗണ്ടിനപ്പുറം കടന്നിട്ടില്ല

Continue Reading

Uncategorized

അനാവശ്യമായി സമയം കളഞ്ഞു; ബസ് ഉടമകൾക്ക് അഞ്ചുലക്ഷം പിഴ വിധിച്ചു

Published

on

Kerala-High-Court

ആര്‍ടിഒയ്‌ക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ച ബസുടമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

ബസുടമകള്‍ക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

മുന്‍ ആര്‍ടിഒ ജോജി പി ജോസഫിനെതിരെ എറണാകുളം ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.

ജോജി പി തോമസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്.

കേസ് അനാവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോപണം തെറ്റാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പിഴ ചുമത്തിയിരിക്കുന്ന അഞ്ച് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം രൂപ ആര്‍ടിഒ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെല്‍സയ്ക്കും നല്‍കണമെന്നാണ് ഉത്തരവ്.

ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സെക്രട്ടറി നവാസില്‍ നിന്നും തുക ഈടാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനാവശ്യമായ പരാതി നല്‍കി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ വിധിച്ചത്.

Continue Reading

Uncategorized

വാഹന വിപണി കീഴടക്കി മാരുതി സുസുക്കി

Published

on

Maruti Suzuki dominates the automobile market

കഴിഞ്ഞ മാസത്തെ കണക്കുകൾ അനുസരിച്ച് വാഹന വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിരിക്കുകയാണ് മാരുതി സുസുക്കി.

1,53,435 യൂണിറ്റുകളുടെ വിൽപ്പനയാണ് കഴിഞ്ഞ മാസം മാത്രം മാരുതി സുസുക്കി നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ വില്പനയെക്കാൾ 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇപ്പോൾ ഉണ്ടായത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 1,44,277 യൂണിറ്റുകളാണ് വിറ്റത്. ദീപാവലി, നവരാത്രി, വലിയ ഓഫറുകൾ ഇവയെല്ലാമാണ് വിൽപ്പനയിൽ വളർച്ചയുണ്ടാകാൻ കാരണം.

Continue Reading
Turmeric and properties
Health6 days ago

മഞ്ഞളും ഗുണങ്ങളും

Attack by rebels; Fifteen people were killed
News6 days ago

വിമതരുടെ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

android kunjappan new poster
Entertainment6 days ago

ആൻഡ്രോയിഡ് കുഞ്ഞപ്പൻ പുതിയ പോസ്റ്റർ

sun temple in Kerala
Devotion6 days ago

കേരളത്തിലെ സൂര്യക്ഷേത്രം; ചില വിവരങ്ങൾ

Even the hands of God cannot change the processes of Infosys
Industry6 days ago

ദൈവത്തിന്റെ കൈകൾക്കുപോലും ഇൻഫോസിസിന്റെ പ്രക്രിയകളിൽ മാറ്റം വരുത്താൻ സാധിക്കില്ല

koodathayi murdre case; Jolie was released from police custody for five days
Regional6 days ago

കൂടത്തായി കൊലപാതകം; ജോളിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

FACEBOOK- with different colors
Technology6 days ago

പലകളറുമായി ഫേസ്ബുക്

ISIS and Al Qaeda plan to attack Jews in India; Caution in Kerala too
National6 days ago

ഐഎസ്‌ഐഎസും അല്‍ഖ്വയ്ദയും ഇന്ത്യയിലെ ജൂതന്‍മാരെ ആക്രമിക്കാൻ പദ്ധതി; കേരളത്തിലും ജാഗ്രത

More than 100 electric vehicle charging stations; Draft ready
Transport6 days ago

100ൽ അധികം ഇലക്ട്രിക്‌ വാഹന ചാർജിങ് സ്‌റ്റേഷൻ; കരട് രേഖ തയ്യാറായി

Sergeant Killer arrested in Andhra Pradesh
News6 days ago

സീരിയല്‍ കില്ലര്‍ ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി

Share Market5 months ago

റംസാൻ ഈദ് പ്രമാണിച്ച് ഓഹരി വിപണികൾക്കു ഇന്ന് അവധി.

Uncategorized5 months ago

സൂചിക തത്സമയം :നിഫ്റ്റി 12,050 ന് മുകളിൽ, സെൻസെക്സ് 130 പോയിന്റ് താഴ്ന്നു ; ടിസിഎസ് 2% കുറഞ്ഞു

National5 months ago

13 പേരടങ്ങുന്ന ഇന്ത്യൻ വ്യോമസേന വിമാനം കാണാതായി

Share Market5 months ago

സൂചിക തത്സമയം :സെൻസെക്സ് നേട്ടത്തിൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ഒ.എം.സികൾ എണ്ണ വില ഇടിഞ്ഞു

Share Market6 months ago

ഓഹരി വിപണികളില്‍ ചരിത്ര മുന്നേറ്റം

Share Market6 months ago

സെൻസെക്സ് 600 പോയിന്റും നിഫ്റ്റി 11,900 നും ഉയർച്ചയിൽ എൻ ഡി എ 300 സീറ്റുകളിൽ ലീഡ്

National6 months ago

രാജ്യഭരണം തീരുമാനിക്കുമോ മൂന്നാം കക്ഷികൾ?

sensex
Share Market6 months ago

സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്തു ഡിഎച്ച്എഫ്എൽ 15% ഇടിഞ്ഞു

Share Market6 months ago

മാർക്കറ്റ് ലൈവ്:നിഫ്റ്റി 11,300 ന് മുകളിൽ,സെൻസെക്സ് 200 പോയിൻറ് ഉയർന്നു യെസ് ബാങ്ക് 4 % ഉയർച്ചയിൽ

Share Market6 months ago

ടോറന്റ് പവർ ന്റെ ലാഭം 6% കുറഞ്ഞു

Top News